Pages

Thursday 7 June 2012

കടവല്ലൂര്‍: കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2012  മെയ്  31 നു ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. സെമിനാര്‍, റാലി, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടന്നു. പഞ്ചായത്ത്‌ ഹാളില്‍ നടന്ന സെമിനാര്‍ കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കൊച്ചനിയന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ വിശ്വംബരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രധിനിധികളും പി. എച്. സി മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍, പബ്ലിക്‌ ഹെല്‍ത്ത്‌ നേഴ്സ് എന്നിവരും പ്രസംഗിച്ചു. ശ്രീ ബിഞ്ചു, കുമാരി ശാലികുമാരി, ഡോ. ജ്യോതി വിജയകുമാര്‍ എന്നിവരും പുകയില ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്നു സമൂഹ പ്രതിഞയും റാലിയും നടന്നു. അന്‍സാര്‍ നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സെമിനാറും പോസ്റ്റര്‍ പ്രദര്‍ശനവും സമൂഹ പ്രതിഞയും നടത്തി.

No comments: