കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ 2012-13
         കടവല്ലൂര്‍: കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ 2012-13, കടവല്ലൂര്‍ ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി ഹാളില്‍ 6-9-12 ന് ബഹു: ചൊവ്വല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പത്മ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു .  ബഹു: 
കടവല്ലൂര്‍ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കൊച്ചനിയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു: ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രാജേന്ദ്രന്‍ കരടു പദ്ധതികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഗ്രാമപഞ്ചായത് മെമ്പര്‍മാരും സംസാരിച്ചു. തുടര്‍ന്ന്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ കൂടുകയും പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് അവതരിപ്പിച്ച പദ്ധതികള്‍ താഴെ ചേര്‍ക്കുന്നു. 
1.  PHCക്ക് മരുന്ന് വാങ്ങല്‍ 
2.  ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മരുന്ന് ലഭ്യമാക്കല്‍
3.  ഹോമിയോ ഡിസ്പെന്‍സറിയില്‍ മരുന്ന് ലഭ്യമാക്കല്‍
4.  PHC യില്‍ ലാബ് സൗകര്യം ഒരുക്കല്‍ 
5.  PHC കിണര്‍ ആഴം കൂട്ടല്‍ 
6.  ആയുര്‍വേദ ഡിസ്പെന്‍സറി അറ്റകുറ്റ പണി 
7.  ഹോമിയോ ഡിസ്പെന്‍സറി അറ്റകുറ്റ പണി 
8.  PHC യില്‍ quarters നിര്‍മ്മിക്കല്‍ 
9. സമഗ്ര ആരോഗ്യ പദ്ധതി ( പോളിയൊ നിര്‍മ്മാര്‍ജനം, മന്തുരോഗ നിവാരണം, ക്ഷയ     രോഗ നിയന്ത്രണം, ആരോഗ്യ ദിനാചരണങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണം, മഴക്കാല   രോഗ പ്രധിരോധം, ജീവിത ശൈലീ രോഗ നിയന്ത്രണം, ഭക്ഷ്യ ജന്യ രോഗ നിയന്ത്രണം,   അന്യ സംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിംഗ് ക്യാമ്പ് ഹെല്‍ത്ത് കാര്‍ഡ് വിതരണം മുതലായവ)
10.  പ്രധിരോധ കുത്തിവെയ്പ്പ് പരിപാടി(ഔട്ട് റീച് immunization ശാക്തീകരണം )
11.  സ്വാന്തന പരിചരണം 
12.  ഖരമാലിന്യ സംസ്കരണം 
13.  പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം 
14.  മത്സ്യ മാംസ മാര്‍ക്കറ്റ് നിര്‍മ്മാണം 
15. ആധുനിക സംവിധാനത്തോടെ അറവു ശാല നിര്‍മ്മാണം 
        ചടങ്ങിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രേമരാജന്‍ സ്വാഗതവും പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ . മനോജ് നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment