ലോക പ്രമേഹ ദിനം.
|
ഇന്ന് നവംബര്‍ 14 ലോക പ്രമേഹ ദിനം. ലോകത്ത് 240 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ള രാജ്യം. 2030 ഓടെ 366 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ടാകുമെന്നാണ് പുതിയ കണക്കുകള്‍ .
രക്തത്തിലെ പഞ്ചസാരയടെ അളവ് ക്രമാധീതമായി കൂടിവരുന്ന അവസ്ഥയാണ് പ്രമേഹം. പാന്‍ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണിന്‍റെ അളവ് കുറഞ്ഞു പോകുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്പോഴാണ് രോഗം ഗുരുതരാവസ്ഥയിലെത്തുക. ആര്‍ക്കും ഏത് പ്രായത്തിലും പ്രമേഹം വരാം. പ്രധാനമായും നാലു തരം പ്രമേഹമാണ് ഉള്ളത്. ടൈപ് 1 പ്രമേഹം, ടൈപ് 2 പ്രമേഹം, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹം, ജനിതക പ്രശ്നങ്ങളും പാന്‍ക്രിയാസ് ഗ്രന്ഥിയിലുണ്ടാകുന്ന അസുഖങ്ങളും കാരണം ഉണ്ടാകുന്ന പ്രമേഹം. അഞ്ച് വയസുമുതല്‍ ടൈപ് 1 പ്രമേഹവും പത്ത് വയസു മുതല്‍ ടൈപ് 2 പ്രമേഹവും വരാം. ശരീരത്തില്‍ ഇന്‍സുലിനും പാന്‍ക്രിയാസ് ഗ്രന്ഥിക്കും എതിരായി ചില കാരണത്താലുണ്ടാകുന്ന ആന്‍റി ബോഡിസിന്‍റെ പ്രവര്‍ത്തനം മൂലം ഇന്‍സുലിന്‍ ഉത്പാദനം പൂര്‍ണമായും നിന്നു പോകുന്പോഴാണ് ടൈപ് 1 പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹ രോഗികളില്‍ 80 ശതമാനത്തിലും മുകളിലും ടൈപ് 2 പ്രമേഹ രോഗികളാണ്. കൃത്യമായി ആഹാര ക്രമീകരണം ഇല്ലാതെയും വ്യായാമം ഇല്ലാതെയും, രക്തത്തില്‍ ഇന്‍സുലിന്‍റെ അളവ് കൂടുന്നു. തുടര്‍ന്ന് ഇന്‍സുലിന്‍റെ പ്രവലര്‍ത്തനശേഷി കുറഞ്ഞ് ടൈപ്പ് ടു പ്രമേഹ രോഗിയാകുന്നു.. പ്രമേഹബാധയുള്ള കുടുംബ ചരിത്രമുള്ളവര്‍, തീര്‍ത്തും നിഷ്ക്രീയമായ ജീവിത ശൈലി ഉള്ളവര്‍ , കൃത്യമായി ആഹാരക്രമം പാലിക്കാത്തവര്‍ അമിതഭാരമുള്ളഴര്‍ രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുതലായി ഉള്ലഴര്‍ മുലപ്പാലിനെക്കാള്‍ കൂടുതല്‍ പശുവിന്‍പാല്‍ കുടിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് ടൈപ് ടു പ്രമേഹം വരാനുള്ള സാധ്യത കൂടുതല്‍ . പഴങ്ങള്‍ പച്ചക്കറികള്‍ , നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പ്രമേഹം വരാതെ തടയും. സന്തുലിതമായ ഭക്ഷണ ക്രമം പ്രമേഹത്തെ നിയമന്ത്രിക്കാന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അന്നജം ,കൊഴുപ്പ്, പ്രോട്ടീന്‍ എന്നി ഘടകങ്ങള്‍ നിശ്ചിത അളവില്‍ അടങ്ങിയ ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. |
Tuesday, 13 November 2012
Labels:
ആരോഗ്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment